കാ​ല​വ​ര്‍​ഷം ക​നക്കും, കേരളത്തിൽ ഇക്കുറി ​ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴയെന്ന് പ്രവചനം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ കാ​ല​വ​ര്‍​ഷം ക​ന​ക്കു​മെ​ന്ന് ആ​ഗോ​ള കാ​ലാ​വ​സ്ഥ ഏ​ജ​ന്‍​സി​ക​ള്‍. ഏ​ഷ്യ​ന്‍, അ​മേ​രി​ക്ക​ന്‍, യൂ​റോ​പ്യ​ന്‍ കാ​ലാ​വ​സ്ഥ ഏ​ജ​ന്‍​സി​ക​ളു​ടെ ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ലെ മോ​ഡ​ല്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ഇ​ന്ത്യ​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കു​റ​വും, കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​യും തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. മ​ധ്യ- തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ലും, വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കു​റ​ഞ്ഞ മ​ഴ​യു​മാ​ണ് ല​ഭി​ക്കാ​നി​ട. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ണ്ടാ​കു​ന്ന ന്യൂ​ന​മ​ര്‍​ദം പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ള്‍ മ​ഴ​യു​ടെ തോ​ത് വ​ര്‍​ധി​പ്പി​ക്കാ​നു​മി​ട​യു​ണ്ട്. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി വ്യാഴാഴ്ച ഓ​റ​ഞ്ച് ബു​ക്ക് പു​റ​ത്തി​റ​ക്കും.

അ​തി​നി​ടെ, വ​ട​ക്ക​ന്‍ കേ​ര​ളം മു​ത​ല്‍ വി​ദ​ര്‍​ഭ വ​രെ നീ​ണ്ട ന്യൂ​ന​മ​ര്‍​ദ​പാ​ത്തി കാ​ര​ണം സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി.​മീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച വ​രെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *