തമിഴ്നാട് : തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.
ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാൾ, മനോജ്കുമാർ എന്നിവരുൾപ്പെടെ അഞ്ച് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവർ ഒരേ കുടുംബത്തിൽപെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. തിരുച്ചെന്തൂർ ക്ഷേത്രത്തിൽ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ തെങ്കാശി ജില്ലാ കലക്ടർ ദുരൈ രവിചന്ദ്രന്‍ ഉത്തരവിട്ടു. തെങ്കാശി ജില്ലാ പൊലീസ് സൂപ്രണ്ട് സാംസണ് അപകടസ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം ശങ്കരന്‍കോവില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.