സിപിഐഎമ്മും ആം ആദ്മിയും പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്ക്കരിക്കും

ന്യൂ​ഡ​ൽ​ഹി: തൃണമൂൽ കോൺഗ്രസിനും സിപിഐക്കും പിന്നാലെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാനായുള്ള നീക്കവുമായി സിപിഐഎമ്മും ആം ആദ്മി പാർട്ടിയും. ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ്‌ തൃണമൂൽ, സിപിഐഎം, ആം ആദ്മി നിലപാടുകൾ വന്നത്. 

സി​പി​എം രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സാ​ണ് ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം സ്ഥി​രീ​ക​രി​ച്ച​ത്.പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. രാ​ഷ്ട്ര​പ​തി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യെ​ച്ചൂ​രി പ​റ​ഞ്ഞു.

 ച​ട​ങ്ങ് എ​എ​പി​യും ബ​ഹി​ഷ്ക​രി​ക്കും. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​എ​പി ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​ത് രാ​ഷ്ട്ര​പ​തി​യോ​ടു​ള്ള ക​ടു​ത്ത അ​പ​മാ​ന​മാ​ണെ​ന്ന് എ​എ​പി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.ഇ​ന്ത്യ​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തേ​യും അ​വ​ശ​ജ​ന​വി​ഭാ​ഗ​ത്തെ​യും അ​വ​ഹേ​ളി​ക്കു​ന്ന​താ​ണ് ന​ട​പ​ടി. രാ​ഷ്ട്ര​പ​തി​യെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് സ​ഞ്ജ​യ് സിം​ഗ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സി​പി​ഐ​യും നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ​വ​ർ​ക്ക​റു​ടെ 140-ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ഈ ​മാ​സം 28നാ​ണ് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം.സെ​ൻ​ട്ര​ൽ വി​സ്ത പു​ന​ർ​ന​വീ​ക​ര​ണ പ​ദ്ധ​തി യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2020 ഡി​സം​ബ​റി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ന് അ​ന്ന​ത്തെ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ വി​ളി​ക്കാ​തി​രു​ന്ന​തും ഭൂ​മി​പൂ​ജ ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ട​തും വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *