കേന്ദ്രതീരുമാനം വരെ കുട്ടികളുടെ ഇരുചക്ര വാഹനയാത്രക്ക് ഇളവ് , എ​ഐ കാ​മ​റപിഴ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റ​ണി രാ​ജു. ഇന്ന് നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ര​ണ്ട് പേ​രെ കൂ​ടാ​തെ പ​ന്ത്ര​ണ്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഒ​രു കു​ട്ടി​യേ​ക്കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര തീ​രു​മാ​നം വ​രു​ന്ന​ത് വ​രെ ഇ​ള​വു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.അ​ത് വ​രെ പി​ഴ​യീ​ടാ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​ക്കാ​യി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പെ​ട്ട് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ്വ​കാ​ര്യ ബ​സു​ട​മ​ക​ളോ​ട് അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ച​താ​ണ്. ബ​സു​ട​മ​ക​ള്‍ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ​യു​ള്ള ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​യും ന​ട​പ്പി​ലാ​ക്കി.ഇ​തി​ന് ശേ​ഷം ഡീ​സ​ല്‍​ വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. സ​ര്‍​ക്കാ​രി​ന് മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങി പു​റ​പ്പെ​ടു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ബ​സു​ട​മ​ക​ള്‍ പ​രി​ശോ​ധി​ക്ക​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *