സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തിന് ബ്രിട്ടനിൽ നിയന്ത്രണം

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ ന​യം ബ്രി​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചു. സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.

നി​ല​വി​ൽ ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ൽ ചേ​രു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് കു​ട്ടി​ക​ളും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​നി​മു​ത​ൽ ആ​ശ്രി​ത​രാ​യി കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യി 1,36,000 വി​സ​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. പു​തി​യ വ്യ​വ​സ്ഥ പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് പ​ഠ​നം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യി​ല്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *