തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ചകാര്യം പരിഗണിക്കുമെന്നാണ് സൂചന.
ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. അഞ്ച് മുതൽ 10 ലക്ഷം വരെ കൂട്ടാനാണ് സാധ്യത. ഐടി പാർക്കുകളിലെ മദ്യശാലകൾക്കും വ്യവസ്ഥ കൊണ്ട് വരും.എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും. നേരത്തേ, അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകൾ എതിർപ്പ് അറിയിച്ചിരുന്നു