മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി നിസാമുദ്ദീൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ് മലപ്പുറം വളാഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
ഇയാൾ ശല്യം തുടർന്നതോടെ യുവതി ബസിലെ എമർജെൻസി നമ്പരിൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് വളാഞ്ചേരി പൊലീസെത്തി നിസാമുദ്ദീനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് വച്ചുതന്നെ നിസാമുദ്ദീൻ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. തുടർന്ന് കണ്ടക്‌ടർ ഇടപെട്ട് ഇയാളെ സീറ്റ് മാറ്റിയിരുക്കി. എന്നാൽ മലപ്പുറമെത്തിയപ്പോൾ വീണ്ടും ശല്യംചെയ്യൽ തുടർന്നതായാണ് സഹയാത്രികർ നൽകുന്ന സൂചന. തുടർന്നാണ് യുവതി പരാതി നൽകിയത്. ദിവസങ്ങൾക്കിടെ കെഎസ്‌ആർടിസി ബസിൽ നടക്കുന്ന ഇത്തരം രണ്ടാം സംഭവമാണിത്.