ഗ്രീനിന് സെഞ്ച്വറി, മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി

മും​ബൈ: അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി. ഇതോടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ്ലേ ​ഓ​ഫ് സ്ഥാ​ന​ത്തേ​ക്ക് പ്രതീക്ഷ നിലനിർത്താനായി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ പ​രാ​ജ​യം ആ​ഗ്ര​ഹി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 201 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ 12 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ മും​ബൈ മ​റി​ക​ട​ന്നു.

അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തില്‍ 56) ഗ്രീനിനു മികച്ച പിന്തുണയേകി. ലീ​ഗി​ൽ മും​ബൈ​യ്ക്ക് 15 പോ​യി​ന്‍റാ​യി.പോ​യി​ന്‍റ് ടേ​ബി​ളി​ലെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി കാ​ത്തി​രു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഇ​തോ​ടെ ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​യി. അ​വ​സാ​ന ലീ​ഗ് സ്റ്റേ​ജ് മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മും​ബൈ​യ്ക്ക് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാം. മ​ഴ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ജ​യ​മ​ല്ലാ​തെ മ​റ്റെ​ന്ത് മ​ത്സ​ര​ഫ​ലം ല​ഭി​ച്ചാ​ലും ആ​ർ​സി​ബി പു​റ​ത്താ​കും.

ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഹൈ​ദ​രാ​ബാ​ദി​നെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു. പു​തു​മു​ഖ താ​രം വി​വ്രാ​ന്ത് ശ​ർ​മ(69), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(83) എ​ന്നി​വ​ർ ടീ​മി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ ഈ ​സ​ഖ്യം 140 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ അ​തി​ഥി​ക​ളു​ടെ സ്കോ​ർ 200 ക​ട​ക്കു​മെ​ന്ന് ഏ​വ​രും ഉ​റ​പ്പി​ച്ചു.

എ​ന്നാ​ൽ അ​ച്ച​ട​ക്ക​മു​ള്ള ഡെ​ത്ത് ബൗ​ളിം​ഗി​ലൂ​ടെ മും​ബൈ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. അ​വ​സാ​ന നാ​ല് ഓ​വ​റു​ക​ളി​ൽ ഒ​രു ബൗ​ണ്ട​റി മാ​ത്രം വ​ഴ​ങ്ങി 34 റ​ൺ​സ് മാ​ത്ര​മാ​ണ് മും​ബൈ വി​ട്ടു​ന​ൽ​കി​യ​ത്. ഹെ​ന്‍‌​റി​ക് ക്ലാ​ർ​സ​ൻ(18), ഗ്ലെ​ൻ ഫി​ലി​പ്സ്(1) അ​ട​ക്ക​മു​ള്ള മ​ധ്യ​നി​ര താ​ര​ങ്ങ​ൾ നി​രാ​ശ​പ്പെ​ടു​ത്തി​യ​തും ഹൈ​ദ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​യാ​യി. മും​ബൈ​യ്ക്കാ​യി ആ​കാ​ശ് മ​ധ്‌​വാ​ൾ നാ​ലോ​വ​റി​ൽ 37 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ പി​ഴു​തു.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്ന നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ(37 പ​ന്തി​ൽ 56) മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​തോ​ടെ മും​ബൈ അ​തി​വേ​ഗ​മാ​ണ് ചേ​സ് ന​ട​ത്തി​യ​ത്. 47 പ​ന്തി​ൽ എ​ട്ട് വീ​തം ഫോ​റും സി​ക്സും നേ​ടി​യ ഗ്രീ​ൻ(100*) ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ജ​യ​മു​റ​പ്പി​ച്ച അ​വ​സാ​ന പ​ന്തി​ൽ ഗ്രീ​ൻ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് സാ​ക്ഷി​യാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വ്(16 പ​ന്തി​ൽ 25*) നോ​ൺ സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു.നാ​ലോ​വ​റി​ൽ 26 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ​കി ഒ​രു വി​ക്ക​റ്റ് നേ​ടി​യ ഭു​വ​നേ​ശ്വ​ർ കു​മാ​ർ മാ​ത്ര​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗ് നി​ര​യി​ൽ പി​ടി​ച്ചു​നി​ന്ന​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *