യുക്രൈന്‍ : ബാഖ്മുത് പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. നഗരം പിടിച്ചെടുത്ത സേനയെ അഭിനന്ദിക്കുന്നതായി പുടിന്‍ പറഞ്ഞു. യുക്രൈന്റെ കിഴക്കന്‍ നഗരമായ ബാഖ്മുത് പിടിച്ചെടുക്കാന്‍ കനത്ത പോരാട്ടം നടക്കുകയായിരുന്നു. വാഗ്നര്‍ സേന മേധാവി യെവ്‌ഗെനി പ്രിഗോഷി ബാഖ്മുതില്‍ റഷ്യന്‍ പതാകയേന്തി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ ബാഖ്മുത് നഗരം പൂര്‍ണമായി തങ്ങളുടെ അധീനതയിലാണെന്നും ചില മേഖലകളില്‍ മാത്രമാണ് യുക്രൈന്‍ സൈന്യം ചെറുത്തുനില്‍ക്കുന്നതെന്നും വാഗ്നര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ജി 7 ഉച്ചകോടിയില്‍ ലോകനേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി റഷ്യയുടെ അവകാശവാദം നിഷേധിച്ചു. ബാഖ്മുതില്‍ പോരാട്ടം തുടരുകയാണെന്ന് സെലന്‍സ്‌കിയുടെ വക്താവ് പറഞ്ഞു.