കോട്ടയം: കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസി പ്രതികരണത്തെ പിന്തുണച്ച് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. വീട്ടിൽക്കയറിയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിൽ കെസിബിസിയുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക പ്രതികരണമാണ്. സർക്കാർ വകുപ്പുകൾ രണ്ടു നിലപാട് എടുക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ജയരാജ് പറഞ്ഞു.
അതേസമയം, കണമലയിലെ നാട്ടുകാരുടെ പ്രതിഷേധം ന്യായമെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും പ്രതികരിച്ചു. എന്നാൽ മൃതദേഹം വച്ച് പ്രതിഷേധിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ശ്രമിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്നും കുളത്തുങ്കൽ പറഞ്ഞു.