ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍ മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടിയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയത്. ഇതിന് പുറമേ മൈനിംഗ് ആന്റ് ജിയോളജി, പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനായിരിക്കും.

എം ജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. വി വിഗ്നേശ്വരിയാണ് പുതിയ കോട്ടയം കളക്ടര്‍. നിലവില്‍ ഡോ. പി കെ ജയശ്രീയാണ് കോട്ടയം കളക്ടറിന്റെ ചുമതല വഹിക്കുന്നത്. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിങ് ഡയറക്ടര്‍ ചുമതലയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *