തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യുഡിഎഫ് പ്രതിഷേധത്തിനിടെ സംഘര്‍ഷം. പ്രസ് ക്ലബ് ഗേറ്റിന് മുമ്പിലാണ് സമരക്കാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായത്.
പ്രവര്‍ത്തകര്‍ ഇവിടെയെത്തി അകത്തേയ്ക്ക് കയറുന്ന ജീവനക്കാരെ തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. പ്രതിഷേധക്കാരെ തള്ളിമാറ്റിക്കൊണ്ട് ജീവനക്കാരെ അകത്തേയ്ക്ക് കയറ്റാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് എത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ അബ്ദുൽ നാസറിനെയും സമരക്കാർ തടഞ്ഞു.
സമരം പൊളിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പോലീസ് അന്യായമായി കൈയേറ്റം ചെയ്യുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.