ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ ലണ്ടനിൽ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ ലണ്ടനിൽ അന്തരിച്ചു

ലണ്ടൻ : ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ. ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. എസ്.പി.ഹിന്ദുജ അന്തരിച്ച വിവരം കമ്പനി വക്താവാണ് അറിയിച്ചത്. ശതകോടീശ്വരനായ എസ്.പി.ഹിന്ദുജ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിരുന്നു.  

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ. ഗ്രൂപ്പ് സ്ഥാപകൻ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി.ഹിന്ദുജ.‌ 1935 നവംബർ 28നായിരുന്നു  ജനനം. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യുഎസ് ഡോളറാണ് ഹിന്ദുജ ഗ്രൂപ്പിന്‍റെ ആസ്തി.പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​മ്പ​നി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വ​ഹി​ക്കു​ന്ന​ത് മൂ​ത്ത സ​ഹോ​ദ​ര​നാ​യ ശ്രീ​ച​ന്ദ് ആ​ണ്.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പി​താ​വ് പി.​ഡി. ഹി​ന്ദു​ജ​യ്ക്കൊ​പ്പം 1950-ക​ൾ മു​ത​ൽ എ​സ്.​പി. ഹി​ന്ദു​ജ ക​മ്പ​നി‌‌​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ എ​സ്.​പി. ഹി​ന്ദു​ജ ബോ​ഫേ​ഴ്സ് ആ​യു​ധ അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ൽ നി​ന്ന് ബോ​ഫോ​ഴ്സ് ക​മ്പ​നി​ക്ക് ക​രാ​ർ നേ​ടി ന​ൽ​കാ​നാ​യി 81 മി​ല്യ​ൺ സ്വീ​ഡി​ഷ് ക്രോ​ണ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു എ​സ്.​പി. ഹി​ന്ദു​ജ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം. ഈ ​കേ​സി​ൽ ഹി​ന്ദു​ജ​യെ പി​ന്നീ​ട് കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *