രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിബന്ധനയോടെ പിന്തുണക്കാമെന്ന് മമത

കൊൽക്കത്ത : വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇതാദ്യമായാണ് ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത്.

കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളിൽ അവർ പോരാട്ടം നടത്തട്ടെ. അതിൽ എന്താണ് പ്രശ്നം. പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളിൽ അവർക്ക് അർഹമായ പരിഗണന നൽകണമെന്നും മമത കൂട്ടിച്ചേർത്തു.

നേരത്തെ മമത ബാനർജി ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കിയതിന് കർണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോൺഗ്രസിന്‍റെ പേര് പറയാതെയായിരുന്നു മമതയുടെ പ്രശംസ.കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കുള്ള സാധ്യതകളാണ് തെളിയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *