കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്, മുഖ്യമന്ത്രി കസേരക്കായി സിദ്ധരാമയ്യയും ഡികെയും രംഗത്ത്

ബം​ഗളൂരു :  കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോ​ഗം ഇന്ന് നടക്കും. കോൺ​ഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനാണ് ഇന്ന് യോ​ഗം ചേരുന്നത്.

സിദ്ധരാമയ്യയ്‌ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ മുന്നിട്ടു നില്‍ക്കുകയും വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്‌ത ഡി കെ ശിവകുമാറിനു വേണ്ടിയും നേതാക്കള്‍ രം​ഗത്തുണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യ​ത്തി​നു പി​ന്നാ​ലെ  മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​നാ​യി സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി ഡി.​കെ. ശി​വ​കു​മാ​റും സംഘവും . എം​എ​ൽ​എ​മാ​രെ സ്വാ​ധീ​നി​ക്കാ​നും ഒ​പ്പം നി‍​ർ​ത്താ​നും ഡി​.കെ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, പ്ര​വ‌​ർ​ത്ത​ക​രു​ടെ​യും ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ സി​ദ്ധ​രാ​മ​യ്യ​യ്ക്കാ​ണ്. 90 പേ​രെ​ങ്കി​ലും സി​ദ്ധ​രാ​മ​യ്യ​യ്ക്ക് ഒ​പ്പ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ന് സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന​ത് സി​ദ്ധ​രാ​മ​യ്യ​യ്ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​ൻ ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം നി​ർ​ണാ​യ​ക​മാ​ണ്. സ​മ​വാ​യ​മാ​യി​ല്ലെ​ങ്കി​ൽ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ടും. ഇ​ങ്ങ​നെ വ​ന്നാ​ൽ പ്ര​ഖ്യാ​പ​നം ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ളും.

സി​ദ്ധ​രാ​മ​യ്യ​യു​ടെ​യും ഡി​കെ​യു​ടെ​യും വീ​ടി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ട്. സി​ദ്ധ​രാ​മ​യ്യ​യു​ടെ വീ​ടി​ന് മു​ന്നി​ൽ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ന്ന ബോ‍​ർ​ഡ് വ​ച്ചാ​ണ് പ്ര​വ‍​ർ​ത്ത​ക‌​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ലും ഫ്ല​ക്സ് വ​ച്ചി​ട്ടു​ണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *