ഏഴുവിക്കറ്റ് ജയം, രാ​ജ​സ്ഥാ​നെ പി​ന്ത​ള്ളി ല​ക്നോ നാ​ലാം സ്ഥാ​ന​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​ന് ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ലക്നോ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 182-6 (20), ല​ക്നോ 185-3 (19.2). ജ​യ​ത്തോ​ടെ ല​ക്നോ 13 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. രാ​ജ​സ്ഥാ​നെ പി​ന്ത​ളി​യാ​ണ് ല​ക്നോ നാ​ലി​ലെ​ത്തി​യ​ത്. എ​ട്ട് പോ​യി​ന്‍റു​ള്ള ഹൈ​ദ​രാ​ബാ​ദ് ഒ​ൻ​പ​താം സ്ഥാ​ന​ത്താ​ണ്.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 183 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ക്നോ തു​ട​ക്ക​ത്തി​ൽ റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ചു. ഇ​തി​നി​ടെ കൈ​ൽ മേ​യേ​ഴ്സ​ണെ ( 14 പ​ന്തി​ൽ 2) ന​ഷ്ട​മാ​യി. പി​ന്നീ​ട് ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കും (19 പ​ന്തി​ൽ 29) പ്രേ​ര​ക് മാ​ങ്ക​ടും ചേ​ർ​ന്ന് ല​ക്നോ​വി​നെ മു​ന്നോ​ട്ട് ന​യി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് 42 റ​ണ്‍​സ് പ​ടു​ത്തു​യ​ർ​ത്തു. ഇ​തി​നി​ടെ ഡി​കോ​ക്ക് പു​റ​ത്താ​യി.

പി​ന്നീ​ട് മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സ​നെ (25 പ​ന്തി​ൽ 40) ഒ​പ്പം ചേ​ർ​ന്ന് മാ​ങ്ക​ട് സ്കോ​റിം​ഗ് വേ​ഗ​ത്തി​ലാ​ക്കി. മാ​ർ​ക്ക​സ് മ​ട​ങ്ങി​യ​തോ​ടെ ക്രീ​സി​ലെ​ത്തി​യ നി​ക്കോ​ളാ​സ് പൂ​ര​ൻ പി​ന്നീ​ട് ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. മാ​ങ്ക​ട് 45 പ​ന്തി​ൽ 64 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. പൂ​ര​ൻ 13 പ​ന്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ 44 റ​ണ്‍​സെ​ടു​ത്ത് ടീ​മി​നെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ചു. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​നാ​യി അ​ൻ​മോ​ൽ​പ്രീ​ത് സിം​ഗ് (36), രാ​ഹു​ൽ ത്രി​പാ​ഠി (20), ഐ​ഡ​ൻ മാ​ർ​ക്രം (28), ഹൈ​ൻ റി​ച്ച് ക്ലാ​സ്‌​സെ​ൻ (47), അ​ബ്ദു​ൽ സ​മ​ദ് (37) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച വ​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *