കൊച്ചി: കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട. 15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. ഇറാഖിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതാണ് കപ്പലിലെ ലഹരിവസ്തുക്കൾ എന്നാണു സൂചന.
അഫ്ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ലഹരിയുമായി നീങ്ങിക്കൊണ്ടിരുന്ന കപ്പലാണ് സംഘം പിടികൂടിയത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്. എൻസിബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമുദ്ര ഗുപ്തയുടെ ഭാഗമായാണ് പരിശോധന. കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന് തടയിടുന്ന ഓപ്പറേഷനാണ് സമുദ്രഗുപ്ത. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കടത്തുന്ന മയക്കുമരുന്നിന് തടയിടുകയാണ് ഓപ്പറേഷൻ ഗുപ്തയുടെ ലക്ഷ്യം.