ലക്നോ: ജ്ഞാൻവ്യാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം ശരിയാണോയെന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക്(എഎസ്ഐ) അനുമതി നൽകി അലഹബാദ് ഹൈക്കോടതി.
ശിവലിംഗം ഉണ്ടെന്ന വാദം സത്യമാണോയെന്ന് അറിയാൻ മസ്ജിദിന് കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ ശാസ്ത്രീയമായി പരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചു.
പരിശോധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകൾ നൽകിയ ഹർജി 2022 ഒക്ടോബറിൽ കോടതി തള്ളിയിരുന്നു. മസ്ജിദിനുള്ളിൽ ദേഹശുദ്ധി വരുത്താനുള്ള മേഖലയിൽ ശിവലിംഗ പ്രതിഷ്ഠ ഉണ്ടെന്നാണ് ഇവരുടെ വാദം.