തിരുവനന്തപുരം: സിബിഎസ്ഇ, 10,12 ക്ലാസ് പരീക്ഷയിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട കേരളാ റീജ്യണിന് മിന്നും നേട്ടം. രണ്ട് വിഭാഗങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിജയശതമാനം കേരളാ റീജ്യ നാണ്.
പ്ലസ് ടുവിന് കേരളത്തിലും ലക്ഷദ്വീപിലുമായി ആകെ പരീക്ഷ എഴുതിയത് 40560 വിദ്യാർഥികളാണ്. ഇതിൽ 40525 വിദ്യാർഥികളും വിജയിച്ചു. വിജയശതമാനം 99.91. വിജയിച്ച വിദ്യാർഥികളിൽ 19775 (99.88 ശതമാനം )ആണ്‍കുട്ടികളും 20750 (99.94ശതമാനം)പെണ്‍കുട്ടികളും ഉൾപ്പെടുന്നു.
10-ാം ക്ലാസ് പരീക്ഷയിലും വിജയശതമാനം 99.91 എന്ന പ്രത്യേകതയുണ്ട്. കേരളാ റീജണിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത് 63035 വിദ്യാർഥികളാണ്. ഇതിൽ 62978 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി. ആകെ വിജയിച്ച വിദ്യാർഥികളിൽ 31162 (99.86 ശതമാനം) ആണ്‍കുട്ടികളും 31816 (99.96 ശതമാനം )പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്.