തിരുവനന്തപുരം: സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടർമാരും ഹൗസ് സർജൻമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. അമിത ജോലിഭാരം, ആൾക്ഷാമം, ശോചനീയമായ ഹോസ്റ്റൽ സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.
അതേസമയം ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ വരുത്തേണ്ട ഭേദഗതി തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തി. നിലവിൽ ആഴ്ചയിൽ ഒരുദിവസം പോലും അവധി ലഭിക്കാതെയുള്ള ജോലിഭാരം തങ്ങൾക്കുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡോക്ടർമാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും മറ്റുപ്രശ്നങ്ങളും ഇവർ ആരോഗ്യമന്ത്രിയെ അറിയിക്കും.