ദോഹ: 2023 എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ വിഷമംപിടിച്ച ഗ്രൂപ്പിൽ. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. വ്യാഴാഴ്ച ദോഹയിലായിരുന്നു ഗ്രൂപ്പ് നറുക്കെടുപ്പ്.
എഎഫ്സി കപ്പിൽ തുടർച്ചയായ രണ്ടാം സീസണിലാണ് ഇന്ത്യ കളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ തുടർച്ചയായ രണ്ട് എഡിഷനിൽ എഎഫ്സി കപ്പ് കളിക്കുന്നത്. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ (101) മുന്നിലാണ് ഓസ്ട്രേലിയ (29), ഉസ്ബക്കിസ്ഥാൻ (74), സിറിയ (90) ടീമുകൾ.എഎഫ്സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിൽ ഇന്ത്യ അഞ്ചാം തവണയാണ് എത്തുന്നത്.