തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടർമാർ നടത്തിവന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. സമരം പിന്‍വലിക്കുന്നതായി ഡോക്ടര്‍മാരുടെ സംഘടനകൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഓഎ അറിയിച്ചു. ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.