ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി

കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് ഡോക്ടറുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

വിഷയത്തെ സർക്കാർ അലസമായി കാണരുത്. സർക്കാർ പലപ്പോഴും ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. വിഷയം ആളിക്കത്തിക്കാതിരിക്കാൻ സർക്കാർ ശ്രമിക്കണം. ഭയത്തിൽ നിന്നാണ് ഡോക്ടർമാർ സമരം നടത്തുന്നത്. പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്ന് കോടതി ഓർമപ്പെടുത്തി.

അതേസമയം, കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് എഡിജിപി എം.ആർ. അജിത്കുമാർ കോടതിയിൽ വിശദീകരിച്ചു. നാല് മിനിറ്റ് കൊണ്ടാണ് ആശുപത്രിയിൽ എല്ലാം സംഭവിച്ചതെന്ന് എഡിജിപി വ്യക്തമാക്കി. വസ്തുതകൾ വളച്ചൊടിക്കരുതെന്ന് കോടതി മറുപടിയായി പറഞ്ഞു. വസ്തുത വസ്തുതയായി തന്നെ പറയണം.

പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രതിയെ കയറ്റിയപ്പോൾ പോലീസ് എവിടെയായിരുന്നുവെന്ന് ചോദിച്ച കോടതി പതിനൊന്ന് തവണയാണ് പ്രതി ഡോ. വന്ദനയെ കുത്തിയതെന്നും പറഞ്ഞു. വന്ദനയ്ക്ക് നീതി കിട്ടാൻ വേണ്ടിയാകണം പോലീസ് അന്വേഷണം. ഇനിയൊരു ഡോക്ടർക്കും ഈ ആവസ്ഥയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *