ചാ​ന്പ്യ​ൻ​സ് ലീ​ഗ്: മി​ലാ​ൻ പോ​രി​ൽ ഇ​ന്‍റ​റി​ന് ജ​യം

മി​ലാ​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ സെ​മി​യി​ൽ എ​സി മി​ലാ​നെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ മി​ലാ​ൻ. സാ​ൻ​സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ എ​സി മി​ലാ​നെ 2-0നാ​ണ് ഇ​ന്‍റ​ർ തോ​ൽ​പി​ച്ച​ത്.

എ​ട്ടാം മി​നി​റ്റി​ൽ എ​ഡി​ൻ സെ​ക്കോ​യാ​ണ് ഇ​ന്‍റ​റി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. മൂ​ന്നു മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ൾ ഇ​ന്‍റ​റി​ന്‍റെ ര​ണ്ടാം ഗോ​ളെ​ത്തി. അ​ർ​മെ​നി​യ​ൻ താ​ര​മാ​യ ഹെ​ന്‍‌​റി​ക് മി​ഖി​ത​ര്യ​നാ​ണ് ര​ണ്ടാം ഗോ​ൾ വ​ല​യി​ലാ​ക്കി​യ​ത്. മേ​യ് 17ന് ​സാ​ൻ​സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടാം​പാ​ദ സെ​മി പോ​രാ​ട്ടം ന​ട​ക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *