തൂക്കുസഭ വരും, ബിജെപി അനുകൂല ചാനലുകളുടെ അടക്കം പ്രവചനത്തിൽ മേൽക്കൈ കോൺഗ്രസിന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ . ബിജെപി അനുകൂല ചാനലുകളിൽ അടക്കം കോൺഗ്രസിന് മേൽക്കൈ പ്രഖ്യാപിക്കുമ്പോഴും തൂക്കുസഭയെന്ന സാഹചര്യം കർണാടകയെ തുറിച്ചു നോക്കുകയാണ്. രാഷ്ട്രീയ കുതിരകച്ചവടത്തിന്റെ കാലം വരുന്നു എന്ന സൂചനയെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ എങ്ങനെ നേരിടും എന്നതാണ് കൗതുകകരമായ വസ്തുത.

എട്ടു സർവേകൾ പുറത്തുവന്നപ്പോൾ അതിൽ ആറിലും കോൺഗ്രസ് ആണ് ഒറ്റക്കക്ഷി, ജെഡിഎസ് നിലപാട് വരുന്ന കർണാടക ഭരണത്തിൽ നിർണായകമാകും എന്ന സൂചനയും സർവേകൾ നൽകുന്നുണ്ട്. റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ എ​ക്സി​റ്റ്പോ​ളി​ൽ കോ​ൺ​ഗ്ര​സി​നാ​ണ് നേ​രി​യ മു​ൻ​തൂ​ക്കം. കോ​ൺ​ഗ്ര​സ് 94 മു​ത​ൽ 108 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് റി​പ്പ​ബ്ലി​ക് ടി​വി പ്ര​വ​ചി​ക്കു​ന്നു. ബി​ജെ​പി​യാ​വ​ട്ടെ 85-100 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ലെ നി​ർ‌​ണാ​യ​ക ശ​ക്തി​യാ​യ ജെ​ഡി​എ​സ് 24 മു​ത​ൽ 32 സീ​റ്റു​വ​രെ നേ​ടി​യേ​ക്കു​മെ​ന്നും റി​പ്പ​ബ്ലി​ക് ടി​വി എ​ക്സി​റ്റ്പോ​ൾ പ​റ​യു​ന്നു.

ഏ​ഷ്യാ​നെ​റ്റ് സു​വ​ർ​ണ എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ ബി​ജെ​പി​ക്ക് നേ​രി​യ മേ​ൽ​ക്കൈ പ്ര​വ​ചി​ക്കു​ന്നു. ബി​ജെ​പി 94 മു​ത​ൽ 117 സീ​റ്റു​വ​രെ നേ​ടു​മെ​ന്ന് പ​റ​യു​ന്ന സു​വ​ർ​ണ പ്ര​വ​ച​നം കോ​ൺ​ഗ്ര​സി​ന് 91 മു​ത​ൽ 106 സീ​റ്റു​വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജെ​ഡി​എ​സി​ന് 14 മു​ത​ൽ 24 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നും പ​റ​യു​ന്നു.

ടി​വി 9 എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​ന​വും കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക​ത്തി​ൽ 99 മു​ത​ൽ 109 സീ​റ്റു​വ​രെ നേ​ടു​മെ​ന്ന് ടി​വി 9 പ​റ​യു​ന്നു. ബി​ജെ​പി നൂ​റി​ൽ താ​ഴേ​യ്ക്കു​പോ​കു​മെ​ന്നും ടി​വി 9 പ്ര​വ​ചി​ക്കു​ന്നു. ബി​ജെ​പി​ക്ക് 88-98 സീ​റ്റു​ക​ളാ​ണ് ല​ഭി​ക്കു​ക. ജെ​ഡി​എ​സി​ന് 21-26 സീ​റ്റു​ക​ളും ല​ഭി​ച്ചേ​ക്കു​മെ​ന്നും ടി​വി 9 എ​ക്സി​റ്റ്പോ​ൾ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സീ ​ന്യൂ​സ് പ്ര​വ​ച​ന​വും ബി​ജെ​പി​യെ ക​ർ​ണാ​ട​കം കൈ​വി​ട്ടേ​ക്കു​മെ​ന്നാ​ണ്. ബി​ജെ​പി സെ​ഞ്ചു​റി അ​ടി​ക്കാ​ൻ ക​ഴി​യാ​തെ 79-94 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങു​മെ​ന്ന് സീ ​ന്യൂ​സ് പ​റ​യു​ന്നു. കോ​ൺ​ഗ്ര​സി​നാ​ണ് സീ ​ന്യൂ​സ് നേ​രി​യ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. കോ​ൺ​ഗ്ര​സ് 103-118 സീ​റ്റു​ക​ൾ നേ​ടി​യേ​ക്കും. ജെ​ഡി​എ​സി​ന് 25-33 സീ​റ്റു​ക​ളും ല​ഭി​ക്കു​മെ​ന്ന് പ​റ​യു​ന്നു.

∙ റിപ്പബ്ലിക് ടിവി – പി മാർക്: ബിജെപി: 85–100, കോൺ: 94–108, ജെ‍ഡിഎസ്: 24–32, മറ്റുള്ളവർ: 2–6

∙ സീന്യൂസ്–മാട്രിസ്: ബിജെപി: 79–94, കോൺ– 103–118, ജെഡിഎസ്– 25–33, മറ്റുള്ളവർ: 2–5

∙ സുവർണ: ബിജെപി: 94–117, കോൺ: 91–106, ജെ‍ഡിഎസ്– 14–24

∙ ടിവി9– ഭാരത്‌വർഷ് – പോൾസ്ട്രാറ്റ്: ബിജെപി: 88–98, കോൺ: 99–100, ജെഡിഎസ്– 21–26, മറ്റുള്ളവർ: 0–4

∙ ന്യൂസ് നേഷൻ – സിജിഎസ്: ബിജെപി: 114, കോൺ: 86, ജെഡിഎസ്: 21

∙ എബിപി – സീ വോട്ടർ: ബിജെപി: 83–95, കോൺ: 100–112, ജെഡിഎസ്: 21–29, മറ്റുള്ളവർ: 2–6

∙ നവ്ഭാരത്: ബിജെപി: 78–92, കോൺ: 106–120, ജെഡിഎസ്: 20–26, മറ്റുള്ളവർ: 2–4

∙ ജൻകിബാത്ത്: ബിജെപി: 88–98, കോൺ: 99–109, ജെഡിഎസ്: 14–24, മറ്റുള്ളവർ: 2–4

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *