വനിതാ ഡോക്ടറുടെ കൊല : ഹൈക്കോടതി ഇടപെട്ടു, 1.45ന് പ്രത്യേക സിറ്റിംഗ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.

പ്രതിയുടെ ആക്രമണത്തിൽ ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന.രാവിലെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പൂയപ്പള്ളി സ്വദേശിയായ എസ്. സന്ദീപാണ്(42) ആശുപത്രിയില്‍വച്ച് ഡോക്ടറെയും പോലീസുകാരെയും അടക്കം അഞ്ചുപേരെ കുത്തിയത്. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്. അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *