ന്യൂയോർക്ക്: ബലാത്സംഗ കേസിലും മാനനഷ്ടക്കേസിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കുരുക്ക്. എഴുത്തുകാരിയായ ഇ. ജീൻ കാരൾ നൽകിയ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാൻഹട്ടൺ കോടതി കണ്ടെത്തി. ട്രംപ് ലൈംഗിക ചൂഷണം നടത്തിയെന്ന് തെളിഞ്ഞതായി ജൂറി വ്യക്തമാക്കി.
1990-കളുടെ മധ്യത്തിൽ മാൻഹട്ടണിലെ ബർഗ്ഡോർഫ് ഗുഡ്മാൻ അപ്പാർട്ട്മെന്റ് സ്റ്റോറിലെ വസ്ത്രംമാറുന്ന മുറിയിൽ ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ജീന്‍ കരോളിന്റെ പരാതി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്. പൊതുമധ്യത്തിൽ ട്രംപ് തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് എല്ലെ മാഗസിന്റ് മുൻ കോളമിസ്റ്റായ കാരൾ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ ട്രംപ് പൂര്‍ണമായി നിഷേധിച്ചുവെങ്കിലും ലൈംഗിക ചൂഷണം നടന്നെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. രണ്ടു കേസുകളിലായി ട്രംപ് അഞ്ച് മില്യൺ ഡോളർ നൽകാനും കോടതി ഉത്തരവിട്ടു.