ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ക്വറ്റയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ വെടിവയ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പാർട്ടി (പാകിസ്താന് തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി ) പ്രവർത്തകർ ക്വറ്റ എയർപോർട്ട് റോഡ് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ക്വറ്റ എയര്‍പോര്‍ട്ട് റോഡിലെ ഉപരോധ സമരം പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പിടിഐ ബലൂചിസ്താന്‍ അദ്ധ്യക്ഷന്‍ മുനീര്‍ ബലൂച് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും ബലൂച് ആവശ്യപ്പെട്ടു.
ഇമ്രാന് ഖാന്റെ അറസ്റ്റിന് പിന്നാലെ പിടിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാകിസ്താനില്‍ വ്യാപകമായി സംഘര്‍ഷമാണ് നടക്കുന്നത്. ലാഹോര്‍, പേഷ്വാര്, കറാച്ചി, ഗില്‍ഗിറ്റ് തുടങ്ങിയ ഇടങ്ങളിലാണ് സംഘര്‍ഷം ഉടലെടുത്തത്. പാകിസ്ഥാന് തെഹരീക് ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഘം ലാഹോര്‍ പൊലീസ് കമാന്‍ഡറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറിയെന്നും വീടിന് നേരെ ആക്രമണം അഴിച്ചുവിട്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇമ്രാന് ഖാന്റെ അറസ്റ്റിന് പിന്നാലെ ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പില്‍ വെച്ചായിരുന്നു അര്‍ധ സെനിക വിഭാഗമായ പാക് റെയിഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിയിലെടുത്തത്. അഴിമതി കേസിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. വന്‍ വാഹനവ്യൂഹവുമായി കോടതിയിലേക്ക് പുറപ്പെട്ട ഇമ്രാനെ റെയ്ഞ്ചേഴ്സ് വളയുകയായിരുന്നു. അതിനിടെ ഇമ്രാനെ റെയ്ഞ്ചേഴ്സ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിടിഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന കേസും റിയല്‍ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉള്‍പ്പെടെ അറുപതിലേറെ കേസുകള്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു.