ലാഹോര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദില് ഹൈക്കോടതിക്ക് പുറത്തുനിന്നുമാണ് അദ്ദേഹം അറസ്റ്റിലായത്. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
അര്‍ധ സൈനിക വിഭാഗമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അല്‍-ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇദ്ദേഹം അറസ്റ്റിലായതെന്നാണ് സൂചന. ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തേയും ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം അതിന് കഴിഞ്ഞിരുന്നില്ല. ഇന്ന് തനിക്കെതിരായ അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിടിഐ. 70കാരനായ ഇമ്രാനെതിരെ പാകിസ്താനില്‍ 83 കേസുകളാണ് നിലവിലുള്ളത്.