കിൻഷാസ: കിഴക്കൻ കോംഗോയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരിച്ചവരുടെ എണ്ണം 400 കടന്നു. ഒട്ടനവധിപ്പേരെ കാണാതായിട്ടുണ്ട്. സൗത്ത് കിവി പ്രവിശ്യയിലെ കലെഹെ മേഖലയാണു ദുരന്തം നേരിടുന്നത്.
നദികൾ കര കവിയുകയും ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ഉറപ്പില്ലാത്ത ഭവനങ്ങൾ ഒലിച്ചുപോയി. കുന്നുംപ്രദേശങ്ങളിൽനിന്ന് വ്യാപകമായി മണ്ണിടിഞ്ഞു. ഭവനരഹിതർ സ്കൂളുകളിലും ആശുപത്രികളിലും തുറസായ പ്രദേശങ്ങളിലുമാണു രാത്രി കഴിച്ചുകൂട്ടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Death toll due to floods in the eastern Democratic Republic of Congo rises to 400 while more bodies are still being recovered in one of the country’s deadliest disasters, reports Reuters— ANI (@ANI) May 8, 2023