താനൂർ തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 8 മരണം, മരിച്ചവരിൽ നാല് കുട്ടികളും

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടില്‍ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. എട്ടു പേരെ രക്ഷപ്പെടുത്തി.

കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കടലും കായലും ചേര്‍ന്ന പ്രദേശമാണ് ഇത്. കടലിനോട് ചേര്‍ന്ന ഭാഗത്താണ് ബോട്ട് തലകീഴായി മുങ്ങിയത്. ബോട്ടിന്റെ അവസാന ട്രിപ്പായതുകൊണ്ട് ബോട്ടില്‍ ആളുകള്‍ കുടുതല്‍ കയറിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയാണ്.  രക്ഷപ്പെടുത്തിയവരെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ബോട്ട് ഉയര്‍ന്നതാനുള്ള ശ്രമം തുടരുകയാണ്. പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളുടെ അതിര്‍ത്തിയിലാണ് ഒട്ടുംപുറം തൂവല്‍തീരം.

തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *