7.8നിന്നും 8.11ലേക്ക്, ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ഏ​പ്രി​ലി​ൽ നാ​ല് മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ​ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​ന്ന​താ​യാ​ണ് സൂ​ച​ന.

രാ​ജ്യ​വ്യാ​പ​ക​മാ​യി തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മാ​ർ​ച്ചി​ലെ 7.8 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഏ​പ്രി​ലി​ൽ 8.11 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഡി​സം​ബ​റി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ ഇ​ക്ക​ണോ​മി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ന​ഗ​ര​ങ്ങ​ളി​ലെ തൊ​ഴി​ലി​ല്ലാ​യ്മ ഇ​തേ കാ​ല​യ​ള​വി​ൽ 8.51 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 9.81 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് ഒ​രു മാ​സം മു​മ്പ് 7.47 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ഏ​പ്രി​ലി​ൽ 7.34 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *