ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും  എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തിൽ മു​ഖ്യ​മ​ന്ത്രി പറഞ്ഞു. കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

സ​ർ​ക്കാ​രി​ന് താ​ൽ​പ​ര്യം വി​ക​സ​ന​ത്തി​ലാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ എ​ന്തൊ​ക്കെ കെ​ട്ടി​ച്ച​മ​യ്ക്കാ​നാ​വു​മെ​ന്ന് ചി​ല​ർ നോ​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ നി​റം കെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്; ആ ​പൂ​തി​യൊ​ന്നും ഏ​ശി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. യു​ഡി​എ​ഫി​ന്‍റെ ദു​സ്ഥി​തി​യി​ൽ സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല. കൈ​യ്യി​ലി​രി​പ്പാ​ണ് യു​ഡി​എ​ഫി​നെ ഈ ​സ്ഥി​തി​യി​ലെ​ത്തി​ച്ച​തെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. 

കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനം , എങ്കിലും  അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം.മുഖ്യമന്ത്രി ഓർമിപ്പിച്ചു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *