ഒരാളുടെ ജീവന് രക്ഷിക്കുക, അതിനായി കഴിയുന്നതെല്ലാം ചെയ്യുക; പലപ്പോഴും വാര്‍ത്താമാധ്യമങ്ങള്‍ ജനങ്ങളുടെ ജീവന് കൂടി കാക്കുകയാണ്. പല റിപ്പോര്‍ട്ടുകളും നല്കി പലയിടങ്ങളിലും ജനങ്ങളെ രക്ഷിക്കുകയാണ് മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സാക്ഷരത പ്രേരക്കിന്റെ വാര്‍ത്ത പ്രശംസനീയമാണ്. ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വന്ന, കൊല്ലം സ്വദേശി പ്രകാശന്. മരണപ്പെട്ടതിന് ശേഷമാണ് പ്രകാശന് ശസ്ത്രക്രിയ പോലും നടത്താന്‍ പണമില്ലാതിരുന്നു എന്ന വാര്‍ത്ത പുറത്തെത്തുന്നത്. ഒരു ജോലിയുണ്ടായിട്ടും അത്യാവശ്യകാര്യത്തിന് പണമില്ലാതെയാണ് പ്രകാശന് മരണപ്പെട്ടത്. പ്രകാശന്റെ വാര്‍ത്ത പുറം ലോകത്തെത്തിയതോടെ സഹായവുമായി എറണാകുളം ദേവസ്വം ട്രസ്റ്റ് മുന്നോട്ടുവന്നു. ഒരുലക്ഷം രൂപ പ്രകാശിൻ്റെ കുടുംബത്തിന് നല്‍കുമെന്നാണ് അവര്‍ അറിയിച്ചത്. ഒന്നും കയ്യിലെടുക്കാനില്ലാത്ത ആ കുടുംബത്തിന് കിട്ടിയ ഒരു ലക്ഷം രൂപ വലിയ ആശ്വാസമാണ്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാണ് പ്രകാശന്റെ കുടുംബത്തിനെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
മാസങ്ങളായി ശമ്പളം ലഭിക്കാതെ സംസ്ഥാനത്ത് ഒരു സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്യാൻ ഇടയായതിനെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സാക്ഷരതാ പ്രേരക്മാരുടെ ജീവിതങ്ങളിലേക്ക് അന്വേഷണ പരമ്പരയുമായി ഇറങ്ങി ചെന്നത്.
പലരും കഷ്ട്പ്പെട്ടാണ് ജീവിതം തഴള്ളി നീക്കുന്നത്. കോഴിക്കോട്ടുള്ള ബാലകൃഷ്ണന്റേയും ജീവിതം ഇതുപോലൊക്കെ തന്നെ. ബാധ്യതയുണ്ടായിട്ടും കൃത്യമായി ശമ്പളം കിട്ടിയില്ല. ശമ്പളത്തിനായി ഇന്നും സാക്ഷരത പ്രേരക്മാർ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രകാശന്റെ കുടുംബത്തിന് കനിവായതുപോലെ മറ്റുള്ളവര്‍ക്കും ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം.