വാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഇൻ്റെറാക്ടിവ് ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് ചാറ്റ്ബോട്ടാണ് റെയിൽവേ ഒരുക്കുന്നത്. ഏറെ വൈകാതെ ഈ സംവിധാനം നിലവിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ചില റൂട്ടുകളിൽ +91 8750001323 എന്ന വാട്സപ്പ് നമ്പരിലൂടെ നിലവിൽ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനമുണ്ട്.
നിലവിൽ ഐആർസിടിസിയുടെ വെബ്സൈറ്റ് വഴിയും ‘ഫൂഡ് ഓൺ ട്രാക്ക്’ എന്ന ആപ്പ് വഴിയും ഭക്ഷണം ഓർഡർ ചെയ്യാം. ഇതിനു തുടർച്ച ആയാണ് റെയിൽവേ വാട്സപ്പ് നമ്പരിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്.