കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിനാൻസ് ഓഫിസറാണ് ഷിബു അബ്രഹാം. രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരമാണ് ഷിബുവിന്‍റെ താൽക്കാലിക നിയമനം. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ.രാമചന്ദ്രൻ, പ്രമുഖ സംവിധായകരായ ഷാജി.എൻ.കരുൺ, ടി.വി.ചന്ദ്രൻ എന്നിവരടങ്ങിയ സേർച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ജാതി വിവേചനം, സംവരണ അട്ടിമറി, പട്ടിക ജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ, ജീവനക്കാരെക്കൊണ്ടു വീട്ടുജോലി ചെയ്യിക്കൽ തുടങ്ങി ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശങ്കർ മോഹൻ രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന റിപ്പോർട്ടാണ് കെ.ജയകുമാർ കമ്മിഷൻ നൽകിയിരിക്കുന്നത്. നേരത്തെ നിയമിച്ച കമ്മിഷനും സമാനമായ കാര്യങ്ങളാണു റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

ശങ്കർ മോഹനു പിന്തുണ നൽകിയതിന്‍റെ പേരിൽ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെയും വിമർശനം ഉയർന്നിരുന്നു. ഇവരെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *