സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ്

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. അബ്ദുള്ള കുട്ടിക്കെതിരെയും തെളിവില്ലെന്നും സിബിഐ അറിയിച്ചു.

മുൻപ് മറ്റുള്ളവർക്കെതിരെയുള്ള കേസിലും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത 6 കേസുകളിലും ഇതോടെ പ്രതികൾ കുറ്റവിമുക്തരായി. നേരത്തെ കേസിൽ അടൂർ പ്രകാശ്, എ പി അനിൽകുമാർ,ഹൈബി ഈഡൻ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. സോളാർ പീഡനക്കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് എപി അബ്ദുള്ളക്കുട്ടിക്ക് എതിരെയായിരുന്നു. അന്നത്തെ കോൺഗ്രസ് നേതാവും ഇന്ന് ബിജെപി ദേശീയ നേതാവുമായ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ആരോപണത്തിൽ തെളിവുകളില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.

പീഡന പരാതി ഉയർന്നതിന് പിന്നാലെ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *