ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ബ്രിട്ടൺ

ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ബ്രിട്ടൺ ഇൻ്റലക്ച്വൽ പ്രോപർട്ടി ഓഫീസ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് തുടങ്ങിയ ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നാണ് ഐപിഒ പറയുന്നത്.

“വിനോദ മേഖലയിൽ പൈറസി ഒരു വലിയ പ്രശ്നമാണ്. ഇൻ്റർനെറ്റിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും ടെലിവിഷൻ പരിപാടികളും സിനിമകളുമൊക്കെ സബ്സ്ക്രിപ്ഷൻ ഫീ നൽകാതെ ആസ്വദിക്കുന്നതും പകർപ്പവകാശ ലംഘനനാണ്. അതുകൊണ്ട് തന്നെ നിങ്ങൾ തെറ്റു ചെയ്യുകയാവാം.”- ഐപിഒ പറയുന്നു.

നെറ്റ്ഫ്ലിക്സിൻ്റെ കണക്ക് പ്രകാരം പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് വഴി ലോകമെമ്പാടും 100 മില്ല്യണിലധികം വീടുകളിൽ സൗജന്യമായി തങ്ങളുടെ കണ്ടൻ്റുകൾ ആസ്വദിക്കപ്പെടുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *