ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപേ നാളെ മുതൽ

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ, ഇ- റുപേ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വാലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ
നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.

ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്‌നൗ, പാട്‌ന, ശിംല എന്നിവിടങ്ങളിലും ലഭ്യമാകും.

ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *