കശ്മീര്‍ ഫയല്‍സ് വൃത്തിക്കെട്ട സിനിമയെന്ന് ഇസ്രയേലി സംവിധായകൻ

വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്ന്, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡ്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്‍റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്.

ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണെന്ന് ഇസ്രായേലി സംവിധായകന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയതില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കശ്മീര്‍ ഫയല്‍. കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രത്തിന് പല സംസ്ഥാന സര്‍ക്കാരുകളും നികുതി ഇളവു നല്‍കിയിരുന്നു.

എത്രയൊക്കെ വലുതായി കാണിച്ചാലും സത്യത്തേക്കാള്‍ ചെറുതായിരിക്കും നുണയെന്നാണ്, അനുപം ഖേര്‍ ജൂറി തലവന്‍റെ വിമര്‍ശനങ്ങളോടു പ്രതികരിച്ചത്. നദവിന്‍റെ വിമര്‍ശനം ലജ്ജാകരമാണെന്ന് അനുപം ഖേര്‍ പറഞ്ഞു. ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയും സംവിധായകനെതിരെ രംഗത്തുവന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *