ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ വാതില്‍ക്കല്‍ എത്തിക്കുന്ന സൗകര്യവും വിലക്കുറവുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഓണ്‍ലൈന്‍ ഷോപ്പിങിൽ ചില റിസ്കുകൾ മറഞ്ഞിരിക്കുന്നുണ്ട്. നിരവധി ആളുകൾ ഓണ്‍ലൈനില്‍ പണമടച്ച് കാത്തിരുന്ന് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജീന്‍സിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് ലഭിച്ചതാകട്ടെ ഒരു ബാഗ് നിറയെ സവാള.
ഡെപോപ് എന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫാഷന്‍ സൈറ്റില്‍ നിന്ന് ജീന്‍സ് ഓര്‍ഡര്‍ ചെയ്ത യുവതിക്കാണ് സവാള കിട്ടിയത്. എന്നാൽ സംഭവത്തെക്കുറിച്ച് വിതരണക്കാരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് യുവതി പറഞ്ഞു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സമാന അനുഭവം പങ്കുവച്ചുള്ള കമന്‍റു നിറയുന്നത്.