‘കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം’: സുപ്രീംകോടതി

കൊച്ചി നഗരത്തിൽ കുട്ടികൾക്കുപോലും നടക്കാനാകാത്ത അവസ്ഥയെന്നു ഹൈക്കോടതി. പനമ്പള്ളി നഗറിൽ ഓടയിൽവീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണ്. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തിൽ കൊച്ചി കോർപറേഷനു വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ മേൽനോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. പനമ്പള്ളി നഗറിൽ മൂടിയില്ലാത്ത ഓടയിൽ മൂന്നു വയസ്സുകാരൻ വീണ സംഭവത്തിലാണു ഹൈക്കോടതിയുടെ ഇടപെടൽ. കോടതിയിൽ ഹാജരായിരുന്ന കൊച്ചി കോർപറേഷൻ സെക്രട്ടറി, കുട്ടി വീണ സംഭവത്തിൽ ക്ഷമ ചോദിച്ചു.

മൂടിയിട്ടില്ലാത്ത കാനകളെക്കുറിച്ചു പഠിക്കുന്നതിനു ഹൈക്കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറിയാണു കുട്ടി വീണ സംഭവം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. കാനകൾ മൂടാതെ കിടക്കുന്നതിനെതിരെ നേരത്തേതന്നെ കോടതി കടുത്ത വിമർശനം ഉയർത്തിയിരുന്നതാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്മയ്ക്കൊപ്പം നടന്നു പോകുമ്പോൾ പനമ്പള്ളി നഗറിലെ ഓടയിലേയ്ക്കു കുട്ടി വീണത്. അമ്മയുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഒഴുക്കുള്ള കാനയിലൂടെ ഒഴുകിപ്പോകാമായിരുന്നിടത്ത് കാലുകൊണ്ട് തടഞ്ഞുനിർത്തി ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *