ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍. സാങ്കേതിക സര്‍വകലാശാല വി.സിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മറ്റു വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്‍റെ നിയമനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല വൈസ് ചാന്‍സലറായി റിജി ജോണിനെ തിരഞ്ഞെടുത്തത്, സെലക്ഷന്‍ കമ്മിറ്റി പാനലുകള്‍ ചാന്‍സലര്‍ക്ക് നല്‍കിയില്ല. ഒറ്റപ്പേരാണ് നല്‍കിയതെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.