സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം പൊലീസിൻ്റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. മാതൃകപരമായ പ്രവർത്തനങ്ങളാണ് പൊലീസിൽ നിന്ന് ഉണ്ടാകുന്നത്.