ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മരത്തിൽ കയറി ബാനർ കെട്ടുന്നതിനിടെ ബ്രസീൽ ആരാധകനായ യുവാവ് വീണ് മരിച്ചു. കണ്ണൂർ അലവിൽ സ്വദേശി നിധീഷ് (47) ആണ് മരിച്ചത്. മരത്തിൽ നിന്നും കാൽ തെന്നി താഴെ വീണാണ് അപകടം.
കഴിഞ്ഞ ദിവസം അലവിൽ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. 2 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന നിധീഷ് ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.