ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ശിവകാശിയിൽ വിറ്റഴിച്ചത് 6000 കോടിയുടെ പടക്കം. കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനമാണ് വർധന. പ്രതീക്ഷിച്ചതിലുമധികം വിൽപ്പനയാണ് ഇത്തവണ ഉണ്ടായതെന്നാണ് പടക്കശാല ഉടമകൾ പറയുന്നത്.
സുപ്രീംകോടതിയുടെ നിയന്ത്രണവും പാരിസ്ഥിതിക ചട്ടങ്ങളും അസംസ്കൃത വസ്തുക്കളുടെ വില വർധനയും കാരണം ഇത്തവണ ശിവകാശിയിൽ പടക്ക നിർമാണം കുറവായിരുന്നു. എന്നാൽ ശേഖരിച്ചു വച്ച മുഴുവൻ പടക്കങ്ങളും വിറ്റഴിച്ചു
ശിവകാശിയിൽ തയ്യാറാക്കുന്ന പടക്കങ്ങൾ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിറ്റഴിക്കുന്നത്. ഇത്തവണ ചെന്നൈയിലേക്ക് മാത്രമായി 150 കോടിയുടെ പടക്കങ്ങൾ എത്തിച്ചിരുന്നു.