കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. 35കാരനായ വരുൺ ആണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയ്ക്ക് പുറത്തു തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകൾ തുറക്കാനാകാത്ത തരത്തില്‍ കാർ പാർക്ക് ചെയ്ത വരുണിനെ മറ്റു കാറിലുണ്ടായവർ ചോദ്യംചെയ്തു. തർക്കം ഉടൻതന്നെ സംഘർഷമാകുകയും വരുണിനെ എല്ലാവരുംചേർന്ന് ആക്രമിക്കുകയുമായിരുന്നു. അക്രമികളിലൊരാൾ ഇഷ്ടിക കൊണ്ട് വരുണിന്റെ തല അടിച്ചുതകർത്തു. ഗുരുതരമായി പരുക്കേറ്റ വരുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.

ഭക്ഷണശാലയ്ക്ക് സമീപമാണ് വരുണിന്റെ താമസം. ഇയാൾ ഡയറി ഫാം നടത്തുകയാണ്. പിതാവ് മുൻ ഡൽഹി പൊലീസ് ആണ്. വരുണിനെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. ഒരു വഴിയാത്രക്കാരനാണ് ആക്രമണദൃശ്യം പകർത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *