പാലക്കാട് മകനെ വെട്ടികൊന്നതിന് ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരി സ്വദേശികളായ ബാലകൃഷ്ണൻ (65), മകൻ മുകുന്ദൻ (39) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. മകന്റെ രോഗാവസ്ഥ മൂർച്ചിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. മകന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താൻ ബാലകൃഷ്ണന് കഴിഞ്ഞിരുന്നില്ല. ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അച്ഛനും മകനും മാത്രമാണ് വീട്ടിലുള്ളത്.