ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. തരൂരിന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു മുഖവും തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് മുന്നില്‍ മറ്റൊരു മുഖവുമാണെന്ന് മിസ്ത്രി ആരോപിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന തരൂരിന്‍റെ ആരോപണം സംബന്ധിച്ച് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഏജന്‍റിന് നല്‍കിയ മറുപടിയിലാണ് മിസ്ത്രിയുടെ വിമര്‍ശനം. ആവശ്യങ്ങൾ അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് സമിതി തയ്യാറായപ്പോഴും സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണമാണ് മാധ്യമങ്ങൾക്ക് മുന്നിൽ തരൂർ പറഞ്ഞതെന്നും മിസ്ത്രി കുറ്റപ്പെടുത്തി.
പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിലും തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ചെറിയ കാര്യം പെരുപ്പിച്ചു കാണിക്കാനാണ് തരൂർ ശ്രമിച്ചതെന്നും അതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയാകെ ക്രമക്കേടെന്ന ധാരണയുണ്ടാക്കിയെന്നും മറുപടിയിലുണ്ട്. തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച തരൂരിന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമെന്നും മിസ്ത്രി ആരോപിച്ചു. ബുധനാഴ്ച വോട്ടെണ്ണലിനിടെയാണ് ഉത്തർപ്രദേശ് , തെലങ്കാന സംസ്ഥാനങ്ങളിലടക്കം വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ശശി തരൂര്‍ പക്ഷം ഉന്നയിക്കുന്നത്.