വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോന്റെ രക്തത്തിൽ ലഹരിയുടെ സാന്നിധ്യമില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കൽ ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത് . അപകടം നടന്ന് 22 മണിക്കൂറിന് ശേഷമാണ് ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത്. സാമ്പിൾ ശേഖരിക്കാൻ വൈകിയാൽ രക്തത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനാകില്ല. അപകടം നടന്ന സമയത്ത് പൊലീസ് ജോമോനെ സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും പിന്നീട് ജോമോൻ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കൊല്ലത്ത് നിന്നാണ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്
വടക്കാഞ്ചേരിയിൽ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് വിദ്യാർഥികൾ അടക്കം ഒൻപത് പേരാണ് മരിച്ചത്.